Header 1

പാലാരിവട്ടം മേല്‍പാലം ,മേല്‍നോട്ടച്ചുമതല ഇ. ശ്രീധരനെന്ന്‌ മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയുന്നതിന്‍റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒമ്ബത് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയും താനും ഇന്നുതന്നെ ശ്രീധരനോട് ഇക്കാര്യം ചര്‍ച്ച ചെയ്യും. സുപ്രീംകോടതി വിധി നിയമപരമായും ഭരണപരമായും സാങ്കേതികമായും ശരിയാണെന്നും മന്ത്രി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Above Pot

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്​റ്റിസ് രോഹിങ്​ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാറിന് മുന്നോട്ടു പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.