പാലക്കാട് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ
പാലക്കാട്: പാലക്കാട് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ പുതുപ്പരിയാരത്ത് വൃദ്ധ ദമ്ബതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ സനലിനെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയത് മാതാപിതാക്കളെ കള്ളന്‍ അപായപ്പെടുത്തിയെന്ന് പറഞ്ഞ്.
ക്രൂര കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്ന സനലിനെ സഹോദരനാണ് വിളിച്ച് വരുത്തിയത്. പാലക്കാട്ട് പുതുപ്പരിയാരത്തെ വീട്ടിലെത്തിയതിന് പിന്നാലെ അയല്‍വാസികളുടെ സഹായത്തോടെ പ്രതിയെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ചന്ദ്രനെയും ദേവിയെയും മകന്‍ സനല്‍ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. സനല്‍ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബെയില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സനല്‍ ലോക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസില്‍ ബലപ്പെടുത്തിയിട്ടുണ്ട്.
ഓട്ടുകാടുള്ള മയൂരം വീട്ടില്‍ ചന്ദ്രന്‍ (65), ദേവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളത്തുള്ള മകള്‍ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്ബറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്‍റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.
കൊലപാതകം നടന്ന ദിവസം രാത്രി ഒമ്ബത് മണി വരെ സനല്‍ വീട്ടിലുണ്ടായിരുന്നു. അതിനുശേഷം സനിലിനെ കാണാതാവുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ദമ്ബതികള്‍ക്ക് ആകെ മൂന്ന് മക്കളാണുള്ളത്. മൂത്ത രണ്ട് പേര്‍ എറണാകുളത്താണ് താമസിക്കുന്നത്. കഴിഞ്ഞ ആറു മാസമായി സനല്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം.
കാണാതായ സനല്‍ നേരത്തെ മുംബൈയിലായിരുന്നു. ഇയാള്‍ക്കു ജ്വല്ലറിയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപെട്ട ഇയാള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അതേസമയം മുറിക്കുള്ളില്‍ നിന്ന് ഫ്യൂരിഡാന്റെ അംശവും കണ്ടെത്തിയിരുന്നു.