Post Header (woking) vadesheri

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി

Above Post Pazhidam (working)

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത് അഭിഷേക് ബൈജു എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയതായിരുന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയുമായി വാക്കുതര്‍ക്കം ഉണ്ടായെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. കോളജ് പരിസരത്തുവച്ച്‌ ഏറെനേരമായി സംസാരിച്ചിരിക്കുകയായിരുന്നു. പിന്നെ, വഴക്കാണെന്ന് തോന്നിയപ്പോള്‍ പറഞ്ഞുവിടാമെന്ന് കരുതി. അതിനിടയിലാണ് പയ്യന്‍ പെണ്‍കുട്ടിയെ തള്ളുകയും കഴുത്തിന് കുത്തുകയും ചെയ്തത്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

അപ്പോഴേക്കും ഓടിയെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ വിളിച്ചുകൊണ്ടുവന്നു. കോളജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നി ധി നയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി അറിയില്ലെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം പ്രതി തൊട്ടടുത്തുള്ള സിമന്റ് സ്ലാബില്‍ ഇരിക്കുകയായിരുന്നു. പ്രതിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നിഥിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേക്​ കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ്​ അത്​ തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ മാതാവ്​ പറഞ്ഞു. ഫോണ്‍ തിരിച്ച്‌​ നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാവ്​ അഭിഷേകിനോട്​ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അമ്മയോട്​ ഫോണില്‍ സംസാരിച്ച ശേഷമാണ്​ അഭിഷേക്​ കൊടും ക്രൂരത ചെയ്​തത്​. പെണ്‍കുട്ടിയുടെ മരണം ഇതുവരെയും വിശ്വസിക്കാനാകാത്ത അമ്മ, അവള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്​ ഇപ്പോഴും.