Header 1 vadesheri (working)

പാലായിൽ നിഷ ജോസ് കെ. മാണിയും ,മാണി സി. കാപ്പനും ഏറ്റുമുട്ടിയേക്കും

Above Post Pazhidam (working)

കോട്ടയം: പാലായില്‍ യു ഡി എഫ് സ്ഥാനാർഥി ആയി നിഷ ജോസ് കെ. മാണി മത്സരിച്ചേക്കും . പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി വിഭാഗത്തിനാണ് കൂടുതല്‍ അവകാശം. ഈ സാഹചര്യത്തില്‍ നിഷ ജോസ് കെ. മാണിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്നിഷ ജോസ് കെ. മാണി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായേക്കുമെന്ന സൂചനയായാണ് ജോസഫിന്റെ വാക്കുകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

First Paragraph Rugmini Regency (working)

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനിരിക്കെയാണ് ജോസ് കെ. മാണി വിഭാഗത്തിലെ 21 നേതാക്കളെ ജോസഫ് പുറത്താക്കിയത്. കെ.എം മാണിയുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അവകാശം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്.

അതേസമയം സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് നിശ്ചയിക്കട്ടെ താന്‍ ചിഹ്നം അനുവദിക്കാമെന്ന് പി.ജെ ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. നിഷ ജോസ് കെ. മാണിയുടെ പേരിനാണ് ജോസ് കെ മാണി വിഭാഗത്തില്‍ മുന്‍തൂക്കം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാലായിലെ പ്രശയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലടക്കം നിഷ സജീവമായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ ആഗസ്തിയുടെ പേരും പരിഗണനയിലുണ്ട്. പിതാവിന്റെ സീറ്റില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കൂകൂട്ടലില്‍ മൂന്ന് മുന്നണികളും നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ പ്രളയം വന്നതോടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. എന്‍.സി.പി നേതാവ് മാണി സി. കാപ്പനാണ് എല്‍.ഡി.എഫില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സി.പി.എം സീറ്റ് ഏറ്റെടുത്താല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മറ്റാരെങ്കിലും കടന്നുവന്നേക്കാം. ഇതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്‍റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടതെന്നും ശുഭപ്രതീക്ഷയോടെ തന്നെ പാലായില്‍ മത്സരിക്കുമെന്നും കോടിയേരി പറഞ്ഞു. പാലായിലെ സീറ്റില്‍ ആര് മത്സരിക്കുമെന്ന് 28 ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

buy and sell new

അതേസമയം പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശമാണെന്നും കോടിയേരി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാലയില്‍ മാത്ര ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ചത് ദുരുദ്ദേശപരമമാണ്. മഞ്ചേശ്വരത്തെ എംഎല്‍എയാണ് ആദ്യം മരിച്ചത്. എന്നിട്ടും പാലയിലും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുക പോലും ചെയ്യുന്നില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തോന്നുംപടി പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കോടിയേരി കുറ്റപ്പെടുത്തി.