Post Header (woking) vadesheri

പക്ഷികൾക്കായി’ജീവജലത്തിന് ഒരു മൺപാത്രം.

Above Post Pazhidam (working)

ഗുരുവായൂർ : വേനല്‍ചൂടിൽ ജീവജലത്തിനായി അലയുന്നപക്ഷികള്‍ക്ക് കുടിവെള്ളം പകര്‍ന്നുവക്കാനുള്ള മണ്‍പാത്രങ്ങള്‍ ഗുരുവായൂരിൽ ഭക്തർക്കായി വിതരണം ചെയ്തു.. ശ്രീമൻ നാരായണൻ മിഷൻ വഴിപാടായി സമർപ്പിച്ച മൺപാത്രങ്ങളാണ് ഭക്തജനങ്ങൾക്ക് സൗജന്യമായി നൽകിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആലുവ മുപ്പത്തടം ശ്രീമൻ നാരായണനിൽ നിന്നും മൺപാത്രം ഏറ്റുവാങ്ങി.

Arya bhavan inner

ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി. ക്ഷേത്രസന്നിധിയിൽ താലി കെട്ടിയ നവദമ്പതിമാർക്ക് മൺപാത്രങ്ങൾ നൽകി ഭക്തർക്കുള്ള ആദ്യമൺപാത്ര വിതരണവും ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവ്വഹിച്ചു.
കഴിഞ്ഞ വര്‍ഷം 1001 മണ്‍പാത്രങ്ങള്‍ ശ്രീമൻ നാരായണൻ മിഷൻ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരുന്നു.ഈ വര്‍ഷം ഗുരുവായൂരപ്പ സന്നിധിയില്‍ 5001 മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുവാന്‍ ദേവസ്വം അനുവാദം നൽകിയിട്ടുണ്ട്.

Second Paragraph  Sarovaram(working)


അതെ സമയം മൺപാത്ര ങ്ങൾ വാങ്ങുന്നവരിൽ നിന്ന് ശ്രീമൻ നാരായണൻ മിഷൻ ഫോൺ നമ്പർ വാങ്ങുന്നുണ്ട്. മൺപാത്രം വാങ്ങുന്നവരുടെ പേരുംസ്ഥലവും നൽകിയാൽ പോരെ എന്തിനാണ് ഫോൺ നമ്പർ വാങ്ങുന്നത് എന്ന സംശയമാണ് ചില ഭക്തർ ചോദിക്കുന്നത് ഫോൺ നമ്പർ ദുരുപയോഗം ചെയ്യുമോ എന്ന ഭയവും ഭക്തർക്കിടയിൽ ഉണ്ട്

Third paragraph Saravan bhavan