Header Aryabhvavan

പാകിസ്ഥാനെ അ​ന്താ​രാ​ഷ്​​ട്ര ക​ള്ള​പ്പ​ണ​ വി​രു​ദ്ധ സ​മി​തി കരിമ്പട്ടികയിൽ പെടുത്തി

Above article- 1

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ര്‍ വി​ഷ​യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര പി​ന്തു​ണ നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട പാ​കി​സ്​​താ​ന്​ വീ​ണ്ടും തി​രി​ച്ച​ടി. അ​ന്താ​രാ​ഷ്​​ട്ര ക​ള്ള​പ്പ​ണ​ വി​രു​ദ്ധ സ​മി​തി​യാ​യ സാ​മ്ബ​ത്തി​ക ക​ര്‍​മ​സേ​ന​യു​ടെ (എ​ഫ്.​എ.​ടി.​എ​ഫ്) ഏ​ഷ്യ- പ​സ​ഫി​ക്​ വി​ഭാ​ഗം പാ​കി​സ്​​താ​നെ ക​രി​മ്ബ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​​െന്‍റ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യെ ത​രം​താ​ഴ്​​ത്തു​ക​യും ചെ​യ്​​തു. ഭീ​ക​ര​ത​യെ നേ​രി​ടു​ന്ന​തി​ലും ക​ള്ള​പ്പ​ണ​ത്തി​​െന്‍റ ഒ​ഴു​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും വ​ന്‍ വീ​ഴ്​​ച​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി.

40ഓ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച​തി​ല്‍ 32ലും ​പ​രാ​ജ​യ​പ്പെ​ട്ട​താ​യി 41 അം​ഗ പാ​ന​ല്‍ വ്യ​ക്​​ത​മാ​ക്കി. ആ​സ്​​​ട്രേ​ലി​യ​യി​ലെ കാ​ന്‍​ബ​റ​യി​ല്‍ ചേ​ര്‍​ന്ന സ​മി​തി യോ​ഗ​മാ​ണ്​ അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നം മു​ന്‍​നി​ര്‍​ത്തി ക​രി​മ്ബ​ട്ടി​ക​യി​ല്‍ പെ​ടു​ത്തി​യു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 27 ഇ​ന ക​ര്‍​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട്​ ബു​ധ​നാ​ഴ്​​ച പാ​കി​സ്​​താ​ന്‍ എ​ഫ്.​എ.​ടി.​എ​ഫി​നു മു​മ്ബാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Astrologer

കൂ​ട്ടാ​യ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​ട്ടും ഒ​രു മാ​ന​ദ​ണ്ഡ​ത്തി​ല്‍ പോ​ലും മാ​റ്റം വ​രു​ത്താ​നാ​വാ​ത്ത​തി​നാ​ല്‍ അ​ടു​ത്ത ഒ​ക്​​ടോ​ബ​റി​ല്‍ മൊ​ത്തം സം​ഘ​ട​ന​യു​ടെ ക​രി​മ്ബ​ട്ടി​ക​യി​ലും പാ​കി​സ്​​താ​നെ പെ​ടു​ത്തി​യേ​ക്കും. ഭീ​ക​ര​ത ഫ​ണ്ടി​ങ് വി​ഷ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട ക​ര്‍​മ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ പാ​കി​സ്​​താ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ ജൂ​ണി​ല്‍ സം​ഘ​ട​ന വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ഫ്.​എ.​ടി.​എ​ഫ് നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ രാ​ജ്യം നേ​ര​ത്തേ ഉ​ള്‍​പ്പെ​ട്ട​താ​ണ്. എ​ഫ്.​എ.​ടി.​എ​ഫ്​ സു​ര​ക്ഷ നി​​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ അ​ടു​ത്തി​ടെ യു.​എ​സും പാ​കി​സ്​​താ​ന്​ താ​ക്കീ​ത്​ ന​ല്‍​കി​യി​രു​ന്നു.

buy and sell new

സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പാ​കി​സ്​​താ​ന്​ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ന്‍​സി​ക​ളി​ല്‍​നി​ന്ന്​ വാ​യ്​​പ​യെ​ടു​ക്കാ​നും വി​ദേ​ശ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​നും പ്ര​യാ​സ​മാ​കും. ​അ​തേ​സ​മ​യം, മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി ന​ട​ത്തി​യ ച​ര​ടു​വ​ലി​ക​ളു​ടെ ഫ​ല​മാ​ണ്​ കാ​ന്‍​ബ​റ പ്ര​ഖ്യാ​പ​ന​മെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​ന്‍ കു​റ്റ​െ​പ്പ​ടു​ത്തി. ഇ​ന്ത്യ​യു​മാ​യി ബ​ന്ധം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ര്‍ അ​വ​സ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ​ക​ശ്​​മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ലോ​ക​ശ്ര​ദ്ധ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ പാ​കി​സ്​​താ​നു​മാ​യി യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്നുംഇം​റാ​ന്‍ കൂ​ട്ട​ി​േ​ച്ച​ര്‍​ത്തു.

Vadasheri Footer