Above Pot

വടക്കേകാടിന്റെ മണ്ണിൽ പകരക്കാരനില്ലാത്ത നേതാവായിരുന്നു എ സി കുഞ്ഞുമോൻ ഹാജി

ഗുരുവായൂർ : വടക്കേകാടിന്റെ മണ്ണില്‍ പകരക്കാര നില്ലാത്ത വിധം വിദ്യാഭ്യാസ രാഷ്ട്രീയ,വികസന, ആതുര,സേവന മേഖലയില്‍ മൂന്ന് പതീറ്റാണ്ടോളം നിറഞ്ഞ സാനിധ്യമായി ജീവിച്ച എസി കുഞ്ഞിമോന്‍ ഹാജി പാര്‍ശ്വവല്‍കരിക്കപെട്ട ജനവിഭാഗ ങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും കരുതലാവുകയും ചെയ്തുവെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എല്‍.എ പറഞ്ഞു

First Paragraph  728-90

വടക്കേക്കാട്എ.സി കുഞ്ഞുമോന്‍ ഹാജി സ്മാരക കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം.

Second Paragraph (saravana bhavan

ഏതൊരു വിഷയവും ഏറ്റെടുത്താല്‍  ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുകയും അദ്ദേഹം കൈ വെച്ച എല്ലാ മേഖലയിലും നേട്ടങ്ങളോടെ നിറ സാനിദ്ധ്യമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു

ഐസിഎ സ്ഥാപിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കിയെടുക്കാനും വടക്കേക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിന് വനിതാ സൗഹൃദ കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയും ആ കെട്ടിടം ഇന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ നിലനില്‍ക്കുന്നു എന്നത് കേരളത്തില്‍ വേറേ എവിടേയും ഇല്ല എന്ന് തന്നെയാണ് എന്റെബോദ്ധ്യമെന്ന് അഡ്വ ടി. സിദ്ധിക് എ.എല്‍.എ പറഞ്ഞു.

ഡി.സി.സി മുന്‍ പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി.മുന്‍ എം.പി സി.ഹരിദാസ് എ.സി അനുസ്മരണ പ്രഭാഷണം നടത്തി.

എ.സി യുടെ സ്മരണക്കായി ട്രസ്റ്റ് ചികിത്സ ധനസഹായ വിതരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍ നിര്‍വഹിച്ചു

. കെ. പി സി.സി അംഗങ്ങളായ ഷാജി കാളിയത്തേല്‍, സൈദ് മുഹമ്മദ് തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയ ജോസഫ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയി.

ട്രസ്റ്റ് ഭാരവാഹികളായ കോട്ടയില്‍ കുഞ്ഞുമോന്‍ ഹാജി,വൈലേരി ഗോപാലകൃഷ്ണന്‍,ഒ.എം. മുഹമ്മദലി ഹാജി,ഖാലിദ് കോട്ടയില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി