കാശ്മീര്‍ വിഷയത്തില്‍ ലോകം വിശ്വസിക്കുന്നത് ഇന്ത്യയെ, : പാക് മന്ത്രി
ഇസ്ലാമാബാദ്: : : ജമ്മു കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന്‍ മന്ത്രി ബ്രിഗേഡിയര്‍ ഇജാസ് അഹമ്മദ് ഷാ.’അന്താരാഷ്ട്ര സമൂഹം ഞങ്ങളെ വിശ്വസിക്കുന്നില്ല. കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് അവരാണെന്നും (ഇന്ത്യ) ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് മരുന്നുകള്‍ പോലും ലഭ്യമാക്കുന്നില്ലെന്നും ഞങ്ങള്‍ പറയുന്നു. പക്ഷേ ജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല, അവര്‍ ഇന്ത്യ പറയുന്നതാണ് വിശ്വസിക്കുന്നത്,’ ഷാ പറഞ്ഞു. ഭരണകൂടം രാജ്യത്തിന്റെ പേര് നശിപ്പിച്ചു. ഞങ്ങള്‍ ഉത്തരവാദിത്തമുള്ള രാജ്യമല്ലെന്ന് ജനങ്ങള്‍ കരുതുന്നുവെന്നും മന്ത്റി പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്റി ഇമ്രാന്‍ ഖാന്‍, മുന്‍ പ്രധാനമന്ത്റി ബേനസീര്‍ ഭൂട്ടോ, മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് എന്നിവര്‍ താങ്കള്‍ പറഞ്ഞ ഭരണവര്‍ഗത്തില്‍പ്പെടുമോയെന്ന് ചോദിച്ചപ്പോള്‍ മന്ത്റിയുടെ മറുപടി ഇതായിരുന്നു, ‘എല്ലാവരും ഉത്തരവാദികളാണ്. പാക്കിസ്ഥാന്‍ സ്വയം ആത്മപരിശോധന നടത്തണം.’
ജമ്മു കാശ്മീരിലെ നടപടികള്‍ ആഭ്യന്തര കാര്യമാണെന്നും അതില്‍ മറ്റുള്ളവരുടെ ഇടപെടല്‍ സ്വീകാര്യമല്ലെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും അവ പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്റി ഷാ മഹ്മൂദ് ഖുറേഷിക്ക് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.