Post Header (woking) vadesheri

വിജയ് ദിവസ് 2025 സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025 ‘ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.

Ambiswami restaurant

ലൈബ്രറി ഹാളിൽ നടന്ന യോഗം ലെഫ്റ്റനൻ്റ് കേണൽ സി.കെ ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം നൽകിയ സർജൻ്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, ഇ. രവീന്ദ്രനാഥൻ എന്നിവരെ ആദരിച്ചു.

Second Paragraph  Rugmini (working)

ഗുരുവായൂർ ടെമ്പിൾ സബ് ഇൻസ്പെക്ടർ ഗിരി, അഡ്വ. രവി ചങ്കത്ത്, കെ.കെ വേലായുധൻ, എ.കെ ശിവാനന്ദൻ, കെ. സുഗതൻ, മധു കെ നായർ, ഡോ.കെ.ആർ പ്രഭാകരൻ, ശ്രീധരൻ മാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. മേജർ സ്റ്റൈജു മാസ്റ്ററുടെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡും നടന്നു.

Third paragraph