Above Pot

പൈതൃകം വൈജ്ഞാനിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ ഉൽഘാടനം ചെയ്യും.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാ നിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ (പ്രിൻസിപ്പൽ എഞ്ചിനീയർ ഫെല്ലോ എമിററ്റ്സ് നാസ ) ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറയിച്ചു .ഞായറാഴ്ച വൈകിട്ട് 4 ന് രുക്മണി റീജൻസിയിൽ നടക്കുന്ന വൈജ്ഞാനിക സദസിൽ ഇരിങ്ങാലക്കുട ശ്രീപുരം തന്ത്ര വിദ്യാ പീഠം ചെയർമാൻ എൽ ഗിരീഷ് കുമാർ പ്രഭാഷണം നടത്തും.

First Paragraph  728-90

Second Paragraph (saravana bhavan

പൈതൃകം മന്ദിരത്തിൽ ഏഴു ദിവസങ്ങളിൽ നടക്കുന്ന ശ്രീമദ് രാമായണ സപ്താഹ യജ്ഞം ആഗസ്റ്റ് 8ന് സ്വാമി സന്മയാനന്ദജി ( നാരായണാലയം, നല്ലേപ്പിള്ളി, പാലക്കാട് ) ഉൽഘാടനം ചെയ്യും . സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി പൈതൃകത്തിന്റെ ഈ വർഷത്തെ സംസ്കൃത ദിന പുരസ്‌കാരം കേരള വർമ്മ റിട്ട :പ്രിൻസിപ്പൽ പ്രൊഫ കെ ജയനാരായണന്‌ സമർപ്പിക്കും .ആഗസ്റ്റ് 11 ന് വൈകീട്ട് 4ന് നടക്കുന്ന ചടങ്ങ് ദേവസ്വം ചെയർമാൻ ഡോ: വി, കെ വിജയൻ ഉൽഘാടനം ചെയ്യും ..വാർത്ത സമ്മേളനത്തിൽ അഡ്വ രവി ചങ്കത്ത് ,മധു കെ നായർ വൈശ്രവണത്ത് നാരായണൻ നമ്പൂതിരി , കെ കെ ശ്രീനിവാസൻ , ശ്രീകുമാർ പി നായർ ,കെ കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു