Header 1 vadesheri (working)

പൈതൃകം ശ്രീ ശങ്കര ജയന്തി ആഘോഷം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെയും വിശ്വസംസ്കൃത പ്രതിഷ്ഠാൻ ചാവക്കാട് താലൂക്കി ന്റെയും ആഭിമുഖ്യത്തിൽ ശ്രീ ശങ്കര ജയന്തി ആഘോഷം സംഘടിപ്പിച്ചു ദേശീയ ഉദ്ഗ്രഥനവും അഖണ്ഡതയും ശങ്കരാചാര്യരുടെ കാലം മുതൽ ഉണ്ടായിരുന്നെന്നും അതിന് ഉദാഹരണമാണ് ഭാരതത്തിന്റെ നാലു ദിക്കുകളിൽ സ്ഥാപിച്ച മഠംങ്ങളെന്നും ഉദ്ഘാടനം ചെയ്ത തെക്കെ മഠം പ്രസിഡണ്ട് വടക്കുമ്പാട്ട് നാരായണൻ പറഞു. രാമേശ്വരത്ത് ഉത്തരേന്ത്യൻ പൂജാരിയേയും, ശൃംഗേരി മഠത്തിൽ മലയാളിയേയും പൂജാരിയാക്കി ശങ്കരൻ രാജ്യത്തെ യോജിപ്പിച്ചു. പൈതൃകം പ്രസിഡണ്ട് അഡ്വ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു.വിശ്വസംസ്കൃത പ്രതിഷ്ഠാൻ സംസ്ഥാന ഭാരവാഹി രമേഷ് മാസ്റ്റർ മുഖ്യ പ്രദാഷണം നടത്തി. ഡോ.കെ.ബി.പ്രഭാകരൻ, ആലുക്കൽ വേണുഗോപാൽ അഡ്വ.രവിചങ്കത്ത്, മധു കെ നായർ, ശ്രീകുമാർ പി.നായർ, കെ.കെ.വേലായുധൻ, വേദ പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു

First Paragraph Rugmini Regency (working)