പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരികോത്സവം ഞായറാഴ്ച.

">

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരികോത്സവം ഞായറാഴ്ച ഗുരുവായൂർ ടൗൺഹാളിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ഡോ കെ.ബി സുരേഷ്, ജനറൽ കൺവീനർ അഡ്വ രവി ചങ്കത്ത് എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 ന് ഡോ .കെ .ബി പ്രഭാകരന്റെ നേത്യത്വത്തിൽ അഗ്നിഹോത്രവും, ഡോ. പി.എ രാധാകൃഷ്ണന്റെ പ്രഭാഷണവും നടക്കും . രാവിലെ 9.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഘം ചെയർമാൻ ഡോ കെ.ബി സുരേഷ് അധ്യക്ഷത വഹിക്കും . തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിന് ദീപം തെളിയിക്കും. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്‌ക്കാരം പി ചിത്രൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും. തുടർന്ന് സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതിയുടെ നേത്യത്വത്തിൽ ഗീതാജ്ഞാന യജ്ഞം അരങ്ങേറും. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളിയും , പൈതൃകം കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കും. വാർത്താസമ്മേളനത്തിൽ പൈതൃകം സെക്രട്ടറി മധു കെ നായർ, കെ.കെ ശ്രീനിവാസൻ, ഡോ.കെ.ബി പ്രഭാകരൻ, ബാല ഉള്ളാട്ടിൽ , ശ്രീകുമാർ പി നായർ, അയിനിപ്പുള്ളി വിശ്വനാഥൻ, പ്രഹ്‌ളാദൻ മാമ്പറ്റ് തുടങ്ങിയ വർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors