Header 1 vadesheri (working)

പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സൈനികരെ ആദരിക്കും.

Above Post Pazhidam (working)

ഗുരുവായൂർ : 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഭാരതം പാക്കിസ്ഥാനുമേല്‍ വിജയം നേടിയതിന്റെ സ്മരണക്കായി രാജ്യം ആഘോഷിക്കുന്ന വിജയ്ദിവസിന്റെ ഭാഗമായി പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സൈനികരെ ആദരിക്കുമെന്ന് റിട്ട: ബ്രിഗേഡിയര്‍ എന്‍.എ. സുബ്രഹ്മണ്യന്‍, വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

റിട്ട: സുബേദാര്‍ ബാലകൃഷ്ണന്‍ വെന്നിയ്ക്കല്‍, റിട്ട: ക്യാപ്റ്റന്‍ പി.കെ. ജയവര്‍ധനന്‍, എന്‍.സി.സി മേജര്‍ പി.ജെ. സ്റ്റൈജു എന്നിവരെയാണ് ആദരിക്കുന്നത്. സമാദരണസദസ് കിഴക്കെനടയിലെ ഇ.എം.എസ്. സ്‌ക്വയയറില്‍ രാവിലെ 10ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കെ.കെ. വേലായുധന്‍, കെ.സുഗതന്‍, അഡ്വ.രവിചങ്കത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)