Header 1 vadesheri (working)

പാടൂർ സ്‌കൂളിലെ വ്യാജ അധ്യാപകനെ രണ്ടു പതീറ്റാണ്ടിന്‌ ശേഷം വിദ്യാഭ്യാസ വകുപ്പ് പിരി ച്ചു വിട്ടു

Above Post Pazhidam (working)

ചാവക്കാട് : രണ്ട് പതിറ്റാണ്ടോളം വ്യാജ സർട്ടിഫിക്കറ്റിൽ അദ്ധ്യാപകനായി ജോലി ചെയ്ത വ്യാജ അധ്യാപകനെ പിരിച്ചുവിട്ടു. പാടൂർ അലിമുൽ ഇസ്ലാംഹയർ സെക്കൻഡറി സ്‌കൂൾ മുൻ വൈസ് പ്രിൻസിപ്പൽ കെ.വി. ഫൈസലിനെ ആണ് സർവീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടത്.
ഇയാൾ 22 വർഷമായി ഈ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ബോധ്യമായതിനെ തുടർന്നാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. മൈസൂർ, ബാംഗ്ലൂർ യൂണിവേഴ്‌സിറ്റികളുടെ വ്യാജ ബിരുദവും, ബിരുദാനന്തര ബിരുദവും ബിഎഡ് സർട്ടിഫിക്കറ്റും ആണ് ഫൈസൽ സ്‌കൂളിൽ ഹാജരാക്കിയിരുന്നത്. എംഎസ്സി ഫിസിക്‌സ് ആണ് വ്യാജ സർട്ടിഫിക്കറ്റായി നൽകിയിരുന്നത്.

First Paragraph Rugmini Regency (working)

അലിമുൽ സ്‌കൂളിൽ ഭൗതിക ശാസ്ത്ര അദ്ധ്യാപകനായി ആണ് ജോലി ചെയ്തത്. സ്‌കൂളിൽ ദേശീയഗാനം തടസ്സപ്പെടുത്തിയെന്ന ആരോപണവും ഫൈസലിനെതിരെ ഉയർന്നിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനിടെ സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് പരാതി. ഫൈസലിന് മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവും നേരത്തെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ബിജെപിയും സംഘപരിവാറും സ്‌കൂളിലേക്ക് മാർച്ചും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)


അദ്ധ്യാപന നിലവാരത്തിലെ വീഴ്ച ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടതോടെ ആണ് ഇയാളുടെ ബിരുദം സംബന്ധിച്ച് അന്വേഷണം നടന്നത്. സ്‌കൂളിലെ വിദ്യാർത്ഥികൾ ഫിസിക്‌സിൽ നിരന്തരം പിന്നോക്കം പോയിരുന്നു. ഇതിനെതുടർന്നാണ് ഇയാളെ അന്വേഷണവിധേയമായി സ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുകയായിരുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ദേശീയഗാനം ആരംഭിക്കുന്നത് തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി പ്രവൃത്തികളിൽ ആരോപണവിധേയനാണ് ഫൈസൽ. വിദ്യാർത്ഥികളെ ആക്രമിക്കുകയും, സഹപ്രവർത്തകരായ വനിതകളോട് മോശമായി പെരുമാറുകയും ചെയ്തതായും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിരിച്ചുവിടൽ. സേവനകാലയളവിൽ ഇയാൾ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിരുന്നു.

ഇക്കാലയളിൽ ഒരു കോടിയോളം രൂപ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്ക്കൂട്ടൽ. ഇത് തിരിച്ചുപിടിച്ച് പൊതുഖജനാവിലേക്ക് അടയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സസ്‌പെൻഷനിൽ തുടർന്നിരുന്ന ഇയാളെ കിഞ്ഞ മാസം 10നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡിസ്മിസ് ചെയ്തത്. ഇതോടെ ഇയാളുടെ പുറത്താക്കൽ നടപടി പൂർത്തിയായി.