Header 1 vadesheri (working)

പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച് ഗുരുവായൂര്‍ നഗരസഭ

Above Post Pazhidam (working)

ഗുരുവായൂർ : 2021,22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച് ഗുരുവായൂര്‍ നഗരസഭ . പുതിയ ഭരണസമിതി നിലവില്‍ വന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് നഗരസഭക്ക് സുവര്‍ണ നേട്ടം കൈവരുന്നത്. ഉത്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലെ വികസന പദ്ധതികളാണ് ഗുരുവായൂര്‍ നഗരസഭ നടപ്പിലാക്കിയത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു

First Paragraph Rugmini Regency (working)