Post Header (woking) vadesheri

ഉപ ജില്ലാ കലോത്സവം, പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശ് തിരി തെളിയിച്ച് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിൻ്റെ അധ്യക്ഷത വഹിച്ചു .

Ambiswami restaurant

ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ബി രത്നകുമാരി, ചാവക്കാട് നഗര സഭ കൗൺസിലർ എം ആർ രാധാകൃഷ്ണൻ, സിസ്റ്റർ റോസ്ന ജേക്കബ്ബ്, സിസ്റ്റർ സിമി മരിയ, സിസ്റ്റർ എൽസ ആൻ്റോ, കെ സി സുനിൽ, റോസ് ലിൻഡ് മാത്യു എന്നിവർ സംസാരിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭക്ഷണകമ്മിറ്റി കൺവീനർ എം എസ് ശ്രീവത്സൻ നന്ദിയും രേഖപ്പെടുത്തി