രാഹുൽ ഗാന്ധിക്ക് നേരെ അധിക്ഷേപം , പി വി അൻവറിനെതിരെ കേസ് എടുക്കാൻ നിർദേശം
പാലക്കാട്: കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണമെന്ന അധിക്ഷേപ ത്തില്‍ സിപിഎം നേതാവ് പി വി അൻവർ എംഎല്എക്കെതിരെ കേസെടുക്കാന്‍ നിർദേശം. അൻവറി നെതിരെ കേസെടുക്കാന്‍ മണ്ണാര്ക്കാട് കോടതി നാട്ടുകല്‍ പൊലീസിന് നിർദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടെ എടത്തനാട്ടുകരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്വ്റിന്റെ വിവാദ പരാമര്ശമുണ്ടായത്. രാഹുല്‍ നെഹ്രു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്എ പരിശോധന നടത്തണമെന്നാണ് അന്വ്ര്‍ പറഞ്ഞത്. പിന്നാലെ വലിയ പ്രതിഷേധമുയര്ന്നു . തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്ഗ്രസ് പരാതി നല്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്ക്കാ ര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്വ്ര്‍ നടത്തിയ പരാമര്ശമാണ് വിവാദമായത്.
‘രാഹുല്‍ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാന്‍ അര്ഹലതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാന്‍ മാത്രമല്ല ഇത് പറയുന്നത്. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ?. എനിക്കാ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണം. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.’-എന്നാണ് അൻവർ പറഞ്ഞു വെച്ചത്