Post Header (woking) vadesheri

പി. വി .അൻവർ പ്രശ്‌നം, സംസ്ഥാന നേതൃത്വം പരിഹരിക്കും : കെ സി വേണുഗോപാൽ

Above Post Pazhidam (working)

കോഴിക്കോട് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്ട്ടി യുടെ സംസ്ഥാന നേതൃത്വം ചര്ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കോണ്ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അൻവ റുമായുള്ള പ്രശ്നങ്ങള്‍ അവര്‍ ചര്ച്ച ചെയ്ത് പരിഹരിച്ചുകൊള്ളുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Ambiswami restaurant

മുതിര്ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവരുമായി ചര്ച്ചചെയ്തിട്ടുണ്ട്. കോണ്ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വമുണ്ട്. അൻവറു മായുള്ള പ്രശ്നങ്ങള്‍ അവര്‍ ചര്ച്ചചെയ്ത് പരിഹരിച്ചുകൊള്ളും,’ കെസി. വേണുഗോപാല്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം ഇന്നുതന്നെ ഡല്ഹി യിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി.

യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് കെ.സി. വേണുഗോപാലാണ് അവസാന പ്രതീക്ഷ എന്നുപറഞ്ഞ പി.വി. അന്വ്റിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ലെന്ന് പിവി അൻവർ രാവിലെ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അൻവർ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അൻവർ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അൻവർ വാര്ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Second Paragraph  Rugmini (working)

അതേസമയം, വരുന്ന തിരെഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് ആണ് അൻവർ ലീഗ് മുഖേനെ കോൺഗ്രസിനോട് ആവശ്യപ്പെട്ടത് എന്ന വിവരവും പുറത്തു വരുന്നുണ്ട് . യു ഡി എഫ് അധികാരത്തിൽ എത്തിയാൽ മന്ത്രി സ്ഥാനവും ആവശ്യപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു .. . പി സി ജോർജിന്റെ അനുഭവം ഉള്ളത് കൊണ്ട് ജാഗ്രത പാലിച്ചാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത് . നിലവിലെ സാഹചര്യത്തിൽ അൻവർ സഹായിച്ചില്ലെങ്കിലും യു ഡി എഫ് സ്ഥാനാർത്ഥിക്ക് നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന സാഹചര്യം നിലവിൽ ഉള്ളപ്പോൾ അൻവറിന്റെ ഭീഷണിയെ അവഗണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം

Third paragraph