പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകാൻ , സർക്കാർ നിർദ്ദേശം
കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകും, ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാർ ഡി.എം.ഇയ്ക്ക് നിർദ്ദേശം നൽകി. കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോടതിയുടെ അന്തിമതീരുമാനം വരുംവരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. ഇന്നാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഇതിൻമേൽ സർക്കാർ ഔദ്യോഗികമായി തന്നെ തീരുമാനം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സാങ്കേതികമായി ചില കാര്യങ്ങൾ ഉൾപ്പെടെ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡി.എം.എ റിവ്യു പെറ്റീഷൻ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അനിതയുടെയും അവരെ പിന്തുണച്ച് അതിജീവിതയുടെയും സമരം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പറഞ്ഞു,
ഐ.സി.യു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയത് . ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ചു. പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന്റെ പ്രതികാരമായാണ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതെന്ന് അനിത ആരോപിച്ചിരുന്നു. ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവുമായി ഈ മാസം ഒന്നിനാണ് എത്തിയത്. ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നായി അധികൃതർ.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതിപ്പെട്ടു. ഈ അഞ്ചുപേരെ റിപ്പോർട്ട് ചെയ്തത് അനിതയാണ്. അവർ സസ്പെൻഷനിലായി. അനിതയ്ക്ക് എൻ.ജി.ഒ യൂണിയൻ നേതാവിൽ നിന്നടക്കം ഭീഷണിയായി. തുടർന്ന് സ്ഥലംമാറ്റി. എന്നാൽ, സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന അന്വേഷണ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കിയില്ല.
അനിത സിസ്റ്റര്‍ക്കും അതിജീവിതക്കും യു.ഡി.എഫ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാവിലെ കോഴക്കോട് അനിത സിസ്റ്ററെ നേരിൽ കണ്ട് പ്രതി പക്ഷ നേതാവ് വി ഡി സതീശൻ ഉറപ്പു കൊടുത്തിരുന്നു . ഇത്തരത്തില്‍ ഒരിടത്തും സംഭവിക്കാന്‍ പാടില്ല. പത്രങ്ങള്‍ എഡിറ്റേറിയല്‍ എഴുതുകയും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത വിഷയമായിട്ടും എല്ലാവരെയും ഞെട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഹൈകോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നത്. എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോടതിയുടെ അഭിപ്രായം കൂടി പുറത്ത് വന്നാല്‍ നിയമനടപടി സ്വീകരിക്കും.
അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനെ ഒരാളും ചോദ്യം ചെയ്യേണ്ടെന്ന ധിക്കാരത്തിന് കേരളം മറുപടി നല്‍കും. ആരോഗ്യമന്ത്രി പറഞ്ഞതല്ല, ഹൈകോടതിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ പറയാത്ത കാര്യമാണ് മന്ത്രി പുറത്ത് പറയുന്നത്. പീഡനവീരനും ഒപ്പം നില്‍ക്കുന്നവരും പറയുന്നത് കേട്ടാണ് മന്ത്രി സംസാരിക്കുന്നത്. പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ഭരണാനുകൂല സംഘടന നേതാക്കളെ സംരക്ഷിക്കാനാണ് എല്ലാ പരിധിയും വിട്ട തോന്ന്യാസം കാട്ടുന്നത്. മന്ത്രി പറഞ്ഞതിനും മുഖ്യമന്ത്രി പിന്തുണച്ചതിനും വിരുദ്ധമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. അഭിമാന പ്രശ്‌നമായി എടുക്കാതെ സ്വന്തം ആള്‍ക്കാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാതെ അനിത സിസ്റ്ററോട് സര്‍ക്കാര്‍ നീതി കാട്ടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. “,