Post Header (woking) vadesheri

മിൽമ ചെയർമാനും, പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

Above Post Pazhidam (working)

തൃശ്ശൂർ : മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും. കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആണ്. മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. അതിനു മുൻപ് മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ തൃശൂർ ജില്ലാ മിൽക്ക് സപ്പ്‌ളെ യൂണിയന്റെ ഡയറക്ടർ ആയി ക്ഷീരമേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാലൻ മാസ്റ്റർ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്‌കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്