Post Header (woking) vadesheri

ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: യൂജിൻ മോറേലി.

Above Post Pazhidam (working)

ഗുരുവായൂർ: ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ഫെഡറലിസത്തിന് കോടാലി വെക്കുന്നതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു യൂജിൻ മോറേലി.
കേരളം ഭാരതത്തിൻ്റെ ഭാഗമാണെന്നത് മോദി മറക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ജില്ല വൈസ് പ്രസിഡൻ്റ് പി.ഐ. സൈമൺ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം ജില്ല പ്രസിഡന്റ് ജെയ്സൺ മാണി ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി റഹിം വീട്ടിപറമ്പിൽ, ഷാജു പുതൂർ, ടി.എൻ. മുകുന്ദൻ, എം.ജി. ജയരാജ്, എം.വി.അശ്വിൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റഹിം വീട്ടിപറമ്പിൽ (പ്രസി.), എം.ജി. ജയരാജ് (വർക്കിങ് പ്രസി.), തുളസി ഭായ്,
കെ. ദിവാകരൻ (വൈ. പ്രസി.),
എം.വി. അശ്വിൻ (ജന. സെക്ര.), കെ. ചന്ദ്രൻ (ട്രഷ.)

.

Second Paragraph  Rugmini (working)