Above Pot

ജോജു വിവാദം , ഒത്തു തീർപ്പ് അട്ടിമറിച്ചത് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ : ടോണി ചമ്മണി

കൊച്ചി ∙ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്നം ഒത്തുതീർപ്പിലെത്തിയപ്പോൾ അതിനെ അട്ടിമറിച്ചത് സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ചില സിപിഎം നേതാക്കളുമെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിൽ പൊലീസിനു മുമ്പിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ചമ്മണിയുടെ പ്രതികരണം. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ നിലപാട് എല്ലാവർക്കും അറിയാം. ജനങ്ങൾക്കു വേണ്ടി രാഷ്ട്രീയ കക്ഷികൾ സമരം നടത്തുമ്പോൾ അതിൽ സിനിമാ പ്രവർത്തകർ കക്ഷി ചേരരുത്. അവർ സിനിമാക്കാര്യങ്ങളാണ് നോക്കേണ്ടതെന്നുംകേസിൽ ഒന്നാം പ്രതി കൂടിയായ ടോണി ചമ്മണി പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

സമര വിഷയം തീഷ്ണമായതുകൊണ്ട് സമര ശൈലിയും മുറയും തീഷ്ണമായിരുന്നു. നിർഭാഗ്യവശാൽ ജോജു സമരമുഖത്തു വന്ന് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. അതുകൊണ്ടു പ്രവർത്തകർ വൈകാരികമായി പ്രതികരിച്ചു. ജോജു പിന്നീട് സിപിഎമ്മിന്റെ ചട്ടുകമായി മാറി വ്യാജ പരാതി കൊടുക്കുകയായിരുന്നു.

ഉണ്ണികൃഷ്ണൻ സിപിഎമ്മിന്റെ സഹയാത്രികനാണ്. അത് എല്ലാവർക്കും അറിയുന്നതാണ്. ഏതു രാഷ്ട്രീയ നിലപാടിനോടും യോജിക്കാനും വിയോജിക്കാനും ആർക്കും അവകാശമുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ കോൺഗ്രസിനെതിരെ നടക്കുന്ന വ്യാജ പരാതിയുടെ കുഴലൂത്തുകാരനായി ഉണ്ണികൃഷ്ണൻ മാറുമ്പോൾ അത് കേരളം നാളെ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യും.

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും സംസ്ഥാനം അതിനു തയാറായിട്ടില്ല. ഇതു ചർച്ച ചെയ്യേണ്ട പ്രശ്നമാണ്. കോൺഗ്രസിന്റെ സമരം സംസ്ഥാന സർക്കാരിലേക്കു തിരിയുമെന്നു വന്നപ്പോൾ ജോജുവിനെ സിപിഎം കരുവാക്കി. ജോജു സിപിഎമ്മിന്റെ കരുവാകുന്നതിൽ ഖേദമുണ്ട്. എല്ലാവരെയും അറിയിച്ച് ഒരു ജനകീയ സമരമാണ് കോൺഗ്രസ് നടത്തിയത്.

പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കി എന്നതിനാണോ ജോജു പ്രശ്നമുണ്ടാക്കിയത്? പൊതു നിലപാടാണെങ്കിൽ അതിനെ കോൺഗ്രസ് സ്വാഗതം ചെയ്യും. പക്ഷെ അത് അദ്ദേഹം തെളിയിക്കണം. വരും ദിവസങ്ങളിൽ കേരളത്തിൽ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടക്കും, റാലികൾ നടക്കും. ജോജു ആ വിഷയത്തിൽ പ്രതികരിക്കാൻ തയാറാണോ എന്നാണ് അറിയേണ്ടത്. എങ്കിൽ പൊതു നിലപാടാണെന്നു സമ്മതിക്കും. ജോജു ജില്ലാ റാലി പോയി തടയണം എന്നു പറയില്ല. ഫേസ്ബുക്കിലൂടെയെങ്കിലും പ്രതികരിച്ചാൽ നിലപാട് പൊതു സമീപനമാണെന്നു വിശ്വസിക്കാം.

എന്നാൽ കോൺഗ്രസ് സമരം നടക്കുമ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഇത് ആരുടെ സമരമാണെന്നു ചോദിച്ചു. കോൺഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞപ്പോഴാണ് പ്രതികരിച്ചത്. സിപിഎമ്മിന്റെ സമരമായിരുന്നെങ്കിൽ അദ്ദേഹം പ്രതികരിക്കില്ലായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ലഹരി മരുന്നു കേസിലല്ല പ്രതിയായത്, സ്വർണക്കടത്തിലുമല്ല. ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിലാണ്. അതുകൊണ്ടു തന്നെ പാർട്ടി സംരക്ഷിക്കും എന്ന ഉറപ്പുണ്ട്. രാഷ്ട്രീയമായും നിയമപരമായും അറസ്റ്റിനെ നേരിടും. കോൺഗ്രസിന്റെ സമരം സംസ്ഥാന സർക്കാരിനെതിരെയാണ്. ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു