
ഓശാന തിരുനാൾ ആഘോഷിച്ച് ക്രൈസ്തവർ

ഗുരുവായൂര്‍: കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച യേശുവിനെ ഒലിവു ചില്ലകളേന്തി ജനം ആര്‍പ്പുവിളികളോടെ സ്വീകരിച്ചതിന്റെ ഓര്‍മയില്‍ ക്രിസ്ത്യന്‍ പളളികളില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ നടന്നു.പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ഓശാനതിരുനാളിന്റെ ഭാഗമായി കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.

യഹൂദ വേഷം ധരിച്ച് കൈകളില്‍ കുരുത്തോലകളേന്തി നൃത്ത ചുവടുകളോടെയാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. നൃത്ത ചുവടുകള്‍ക്ക് പാലയൂര്‍ സിഎല്‍സി പ്രവര്‍ത്തകരും ഇടവകയിലെ കുട്ടികളും നേതൃത്വം നല്‍കി. ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കും ദിവ്യബലിക്കും തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമായി. തീര്‍ത്ഥകേന്ദ്രത്തില്‍ മുപ്പെട്ട് ഞായര്‍ തിരുന്നാളിന്റെ ഭാഗമായി വൈകീട്ട് തളിയകുളകരയില്‍ സമൂഹ മാമോദീസ ഉണ്ടായി. അസി. വികാരി ഫാ.ക്ലിന്റ് പാണേങ്ങാടന്‍, ഇടവക ട്രസ്റ്റിന്മാരായ ഫ്രാന്‍സിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടില്‍, പി.എ.ഹൈസണ്‍, സേവ്യര്‍ വാകയില്‍, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോട്ടപ്പടി ബഥനി കോൺവെന്റിൽ രാവിലെ 6 ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോല
ആശീർവ്വാദത്തിനു ശേഷം കുരുത്തോല കൈകളിലേന്തി നൂറുക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രദിക്ഷണം ദേവാലയത്തിൽ എത്തി തുടർന്ന് നടന്ന ദിവ്യബലിയ്ക്ക് വികാരി.ഫാ.ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി..ഫാ.
തോമസ് ഊക്കൻ സഹകർമ്മികത്വം വഹിച്ചു. സി എൽ സി അംഗങ്ങൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.
പ്രസ്തുത ചടങ്ങുകൾക്ക് ട്രസ്റ്റിന്മാരായ പോളി കെ.പി , സെബി താണിക്കൽ, ബാബു വി.കെ, ഡേവിസ് സി.കെ, കുടുംബ കൂട്ടായ്മ കൺവീനർ ബിജു മുട്ടത്ത്, പി.ആർ. ഒ.ജോബ് സി. ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.