Post Header (woking) vadesheri

ഒരുമനയൂര്‍ പള്ളിത്തിരുനാള്‍

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഒാണ്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം എന്‍.കെ.അക്ബര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

പളളി വികാരി ഫാ.ജോവി കുണ്ടുകുളങ്ങര, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ കെ.ജെ.ചാക്കോ, കൈക്കാരന്‍മാരായ ഷെലിനോവ് അബ്രഹാം, സെബി പൗലോസ്, മറ്റ് ഭാരവാഹികളായ ഇ.കെ.ജോസ്, ഇ.വി.ജോയ്, ജിജു ആളൂര്‍, ഇ.പി.കുര്യാക്കോസ്, ഇ.സി.റൈജു, സി.ഒ.ജിജു, ജിന്റോ പൂത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ശനിയാഴ്ച വൈകീട്ട് 5.30-ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവക്ക് ഫാ.ജോര്‍ജ്ജ് ചെറുവത്തൂര്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബാന്‍ഡ് വാദ്യ മത്സരം ഉണ്ടാവും. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടി.എന്‍. പ്രതാപന്‍ എം.പി. നിര്‍വ്വഹിക്കും.