Header 1 vadesheri (working)

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് കരുതി തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

Above Post Pazhidam (working)

ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് കരുതി നാലംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ചാവക്കാട് തെക്കഞ്ചേരിയിലാണ് സംഭവം. രാവിലെ മുതൽ നാലംഗ തമിഴ് സംഘം തെക്കഞ്ചേരി മേഖലയിൽ ഓരോ വീടുകളിലും കയറി ഇറങ്ങിയിരുന്നു.പൊട്ടിയ പ്ലാസ്റ്റിക്ക് ബക്കറ്റുകൾ ഒട്ടിക്കുകയും ചെരിപ്പ് തുന്നി നൽകുകയും ചെയ്യുന്നവരാണ് സംഘത്തിലെ അംഗങ്ങൾ.

First Paragraph Rugmini Regency (working)

ഇതിനിടെ സംഘം തെക്കഞ്ചേരി മദ്രസ്സയുടെ പരിസരത്ത് വെച്ച് കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരിയുടെ കൈ പിടിച്ചെന്നും ഇത് കണ്ട കൂടെയുണ്ടായിരുന്ന മുതിർന്ന കുട്ടി രണ്ടുവയസ്സുകാരിയെ തന്നോട് ചേർത്ത് പിടിച്ചെന്നും പറയുന്നു.

Second Paragraph  Amabdi Hadicrafts (working)

പിന്നീട് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെന്ന വാർത്ത പരക്കുകയും,നാട്ടുകാർ രംഗത്തിറങ്ങുകയുമായിരുന്നു .ഇതിനിടെ തമിഴ് സംഘത്തിലെ ഒരാൾ ഒഴികെ മൂന്നുപേർ രക്ഷപ്പെട്ടു .വേഗത്തിൽ നടന്നുവരുന്ന അപരിചതനായ തമിഴനെ കണ്ട് കിണറ്റിനരുകിൽ നിന്നിരുന്ന ഒരു വീട്ടമ്മ മാല പൊട്ടിക്കാൻ വരുന്നവരാണെന്ന് കരുതി ബഹളം വെച്ചതോടെ ഇയാൾ ഓടുകയും,കുറ്റിക്കാട്ടിൽ ഒളിക്കുകയും ചെയ്‌തു.

പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ പുല്ലുകൾക്കിടയിൽ ഒളിച്ചിരുന്ന തമിഴനെ പിടികൂടി ചാവക്കാട് പൊലീസിൽ ഏൽപ്പിച്ചു.പൊലീസ് അന്വേഷണത്തിൽ നിരപരാധിയാണെന്ന് കണ്ട് ഇയാളെ സ്റ്റേഷനിലെത്തിയ ബന്ധുവിനോടൊപ്പം വിട്ടയച്ചു.ആഴ്ച്ചകൾക്ക് മുമ്പ് തെക്കഞ്ചേരിയിൽ വീട് കുത്തി തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ മൂന്നംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.