Post Header (woking) vadesheri

ഒപ്പം നിന്നവർക്കും ആന്ധ്ര ദമ്പതികൾക്കും നന്ദി , കുഞ്ഞിനെ ലഭിച്ചശേഷം അനുപമ

Above Post Pazhidam (working)

തിരുവനന്തപുരം: സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ച എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ . ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപ വീട്ടിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

Ambiswami restaurant

കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നും, അത് എല്ലാവർക്കും കാണാമെന്നും പറഞ്ഞ അനുപമ കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് പ്രതികരിച്ചു. ആന്ധ്രാ ദമ്പതികളോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്, അവർ കുഞ്ഞിനെ നല്ല രീതിയിൽ നോക്കി, അങ്ങോട്ട് ചെന്ന് അവരെ കാണണമെന്നുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വന്ന് കാണുകയുമാകാം. അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

Second Paragraph  Rugmini (working)

പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്ത എല്ലാവരോടും അവർ നന്ദി അറിയിച്ചു. എയ്ഡൻ അനു അജിത്ത് എന്നാണ് അനുപമ തന്റെ കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. വീട്ടിൽ വച്ചായിരുന്നു വിശദമായ വാർത്താസമ്മേളനം. പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് അനുപമ വ്യക്തമാക്കുന്നത്. ഗുരുതരമായ വീഴ്ച വരുത്തിയവർക്കെതിരെ നടപടിവേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

Third paragraph

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരു മണിക്കൂറിലധികം നീണ്ടു. എല്ലാ നടപടികളും ജ‍‍ഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളർത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോൻ അനുപമയോട് പറഞ്ഞു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.

“വൈദ്യപരിശോധനക്കായി ഡോക്ടറെ ചേംബറിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ജഡ്ജി ബിജു മേനോൻ കുഞ്ഞിനെ അമ്മക്ക് വിട്ടുനൽകാൻ ഉത്തരവിട്ടത്. ഡി.എൻ.എ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയിൽ അഡ്വാൻസ് പെറ്റീഷൻ സമർപ്പിച്ചിരുന്നു. കുഞ്ഞിനെ എത്രയും നേരത്തെ വിട്ടുകിട്ടാനായാണ് പെറ്റീഷൻ നൽകിയത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചു.

തുടർന്ന് ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ കുഞ്ഞിനെ കോടതിയിലെത്തിച്ചു. പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ശിശുക്ഷേമ സമിതി സമർപ്പിച്ച ഡി.എൻ.എ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുള്ള ഉത്തരവിനു മുന്നോടിയായി കോടതിയിൽ നൽകി. സി.ഡബ്ല്യു.സി അധ്യക്ഷയും കോടതിയിൽ എത്തിയിരുന്നു. അനുപമയുടെ സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ വെച്ചായിരുന്നു വൈദ്യപരിശോധന നടന്നത്. തുടർന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.

കോടതിക്ക് പുറത്ത് അനുപമയെ പിന്തുണക്കുന്നവരോടൊപ്പം കെ.കെ. രമ എം.എൽ.എ‍യും ഉണ്ടായിരുന്നു. കുഞ്ഞിനെ മാറോട് ചേർത്ത് അനുപമയും അജിത്തും കോടതിക്ക് വെളിയിലേക്ക് നടന്നുവന്ന ദൃശ്യം കുഞ്ഞിനെ തേടിയുള്ള ഒരമ്മയുടെ സമരത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമായി. ഒക്ടോബർ 15നാണ് അനുപമ പരാതിയുമായി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. വലിയ വാർത്താപ്രാധാന്യം ലഭിച്ചതോടെ വനിത കമീഷൻ കേസെടുത്തു.

തുടർന്ന്, അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ച് ദത്തുനൽകിയതിന്‍റെ പിന്നാമ്പുറക്കഥകൾ ഒന്നൊന്നായി പുറത്തെത്തുകയായിരുന്നു. അതിനിടെ നവംബർ 11 മുതൽ അനുപമയും ഭർത്താവ് അജിത്തും ശിശുക്ഷേമ സമിതി ഓഫിസിന് മുന്നിൽ സമരം തുടങ്ങി. നവംബർ 18നാണ് കുഞ്ഞിനെ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാൻ കേരളത്തിലേക്ക് എത്തിക്കാൻ സി.ഡബ്ല്യു.സി ഉത്തരവിട്ടത്. കുഞ്ഞിനെ തിരികെയെത്തിച്ച് ഡി.എൻ.എ പരിശോധന ഫലം അനുകൂലമായതോടെ കുഞ്ഞ് അനുപമയുടെ കൈകളിലേക്കെത്തി