Post Header (woking) vadesheri

സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി

Above Post Pazhidam (working)

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിനു കൊടി കയറി. ഇടവക വികാരി ഫാദർ സെബി ചിറ്റാട്ടുകര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി ചിരിയങ്കണ്ടത് കൺവീനർ സാന്റോ പീറ്റർ, വി. പി ജോളി, എന്നിവർ നേതൃത്വം നൽകി.

Ambiswami restaurant

ജൂൺ 13 വെള്ളിയാഴ്ചയാണ് ഊട്ടുതിരുനാൾ ആഘോഷിക്കുന്നത്. വൈകുന്നേരം 6 നു വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. തുടർന്നാണ് ഊട്ടുസദ്യ.