ഉമ്മൻ ചാണ്ടി അനുസ്മരണം.

Above Post Pazhidam (working)

ഗുരുവായൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കോൺഗ്രസ് ആചരിച്ചു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി സി സി സെക്രട്ടറി കെ ഡി വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി വി ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ വി ഷാനവാസ് മുഖ്യ അനുസ്‌മരണ പ്രസംഗം നടത്തി. നേതാക്കളായ ആർ രവികുമാർ, കെ പി ഉദയൻ, ബാലൻ വാറണാട്ട്, കെ പി എ റഷീദ് എന്നിവർ പ്രസംഗിച്ചു.

Poonthanam
Rugmani 700-200

ഗുരുവായൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് മുൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.എസ്.സൂരജ് അധ്യക്ഷനായി. ഡി.കെ.ടി എഫ് ജില്ലാ പ്രസിഡണ്ട് കെ.പി.എ. റഷീദ് മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. നേതാക്കളായ ബാലൻവാറണാട്ട്, പി.ഐ ലാസർ, ടി.എൻ. മുരളി, മേഴ്സിജോയ്.ശശി വാറണാട്ട്, സ്റ്റീഫൻ ജോസ് , സി.ജെ.റൈയ്മണ്ട്,സി.കെ സന്തോഷ്, മോഹൻദാസ് ചേലനാട്ട്,

Vasudev Inn

നഗരസഭ കൗൺസിലർമാരായ വി.എസ് നവനീത്,പ്രിയ രാജേന്ദ്രൻ , വി.കെ. മഹിജഎന്നിവ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ഒ.പി. ജോൺസൺ, എ.എം. ജവഹർ , ശശികുമാർ പട്ടത്താക്കിൽ, സി.ശിവശങ്കരൻ വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമാസ് , ബഷീർ കുന്നിക്കൽ, ആന്റോ , പി. ലാസർ എന്നിവർ നേതൃത്വം നൽകി