
കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ചാവക്കാട് : നഗരസഭ മുൻ ചെയർമാൻ കെ.പി. വത്സലന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വാർഷിക എൻഡോവ്‌മെന്റ് വിതരണം ചെറുകഥാകൃത്ത് അശോകൻ ചെരുവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു ന. നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു .
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, മത്സ്യത്തൊഴിലാളി, ബീഡി തൊഴിലാളി, ചുമട്ടുതൊഴിലാളി, പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള മികച്ച വിജയികൾ, നഗരസഭാ ജീവനക്കാരുടെ മക്കൾ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ നഗരസഭ പരിധിയിലെ വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, . ലിഷാ മത്രംകോട്ട്, കെ. എച്ച് സലാം, കൗൺസിലർ ഷീജ പ്രശാന്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ആർ രാധാകൃഷ്ണൻ, എ എ ശിവദാസൻ, പി കെ സെയ്താലിക്കുട്ടി, ജയരാജൻ എം ജെ . നഗരസഭ സെക്രട്ടറി ഇൻ ചാർജ് . റിഷ്‌മ പി.പി. എന്നിവർ സംസാരിച്ചു
