Madhavam header
Above Pot

ഗുരുവായൂരിലെ യാത്രാ ദുരിതം , ഓൺലൈൻ സംവാദവുമായി സേവ് ഗുരുവായൂർ ഫോറം

ഗുരുവായൂർ : ക്ഷേത്രനഗരമായ ഗുരുവായൂരി ലേയ്ക്കുള്ള ഗതാഗത സൗകര്യങ്ങളെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.എന്ന് ശരിയാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല .എന്താണ് തടസം എന്ന് കണ്ടെത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥ മേധാവികളും , ജനപ്രതി നിധികളെയും, പൊതു ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈൻ സംവാദം സംഘടിപ്പിക്കുമെന്ന് സേവ് ഗുരുവായൂർ ഫോറം ജനറൽ കൺവീനർ ശിവാജി ഗുരുവായൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

2021 ഡിസംബറിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ഗുരുവായൂരിലേയ്ക്ക് എങ്ങനെ എത്തിച്ചേരാമെന്ന അനിശ്ചിതത്വത്തിൽ നട്ടം തിരിയുകയാണ് നാട്ടുകാരും ഭക്തജനങ്ങളും.
വ്യക്തമായ ദിശാസൂചികകളുടേയും മാർഗ്ഗനിർദ്ദേശങ്ങളുടേയും അഭാവത്തിൽ കേരളത്തിന്റെ ഇതര ജില്ലകളിൽ നിന്നും കേരളത്തിന് പുറത്ത് നിന്നുമുള്ള ഭക്തർ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞാണ് ഇവിടേയ്ക്ക് വരുന്നത് .
റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുംമുമ്പ് സമീപ പ്രദേശങ്ങളിലെ സഞ്ചാര യോഗ്യമല്ലാതായിത്തീർന്ന ബദൽ റോഡുകളുടെ ശോച്യാവസ്ഥകൂടി പരിഹരിക്കപ്പെടാതിരുന്നതിനാൽ യാത്രാക്ലേശം ദുരിതപൂർണ്ണമായി .

Astrologer

സർവീസ് റോഡുകൾ നിര്മിച്ചതിന് ശേഷമാണ് ആരംഭിച്ചത് കൊച്ചി മെട്രോയുടെ പണികൾ ആരംഭിച്ചത് . ലോക പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ എന്ത് കൊണ്ടാണ് അധികാരികൾ അവഗണിക്കുന്നത് .തൃശ്ശൂരിലേക്ക് ഉള്ള ബസ് പുറപ്പെടുന്ന സ്ഥലം പോലും ചളിക്കുണ്ട് ആയി കിടക്കുകയാണ് വിദ്യാർത്ഥികളും സ്ത്രീകളുമായ നിരവധി പേരാണ് ചെളിക്കുണ്ടിൽ കാൽ വഴുതി വീഴുന്നത് .ഇതിനു ഒരു പരിഹാരം കാണാൻ പോലും അധികൃതർക്ക് കഴിയുന്നില്ല.

ക്ഷേത്രനഗരിയിലേയ്ക്കുള്ള പ്രധാനപ്പെട്ട എല്ലാ റോഡുകളും സഞ്ചാരയോഗ്യമാകണം. മേൽപ്പാല നിർമ്മാണ മേഖലയിലെ സർവ്വീസ് റോഡുകൾ എത്രയും വേഗത്തിൽ യാഥാർത്ഥ്യമാക്കണം. ഗുരുവായൂരിലെ ട്രാഫിക്ക് സംവിധാനങ്ങൾ നവീകരിക്കുകയും വിപുലപ്പെടുത്തുകയും വേണം തിരുവെങ്കിടം അടി പാത പൂർത്തിയാകുന്നത് വരെ റെയിൽ വേ ഗേറ്റ് നിലനിർത്തണം എന്നീ ആവശ്യങ്ങളും ഉയർത്തിയാണ് സംവാദം നടത്തുന്നത് . കോ ഓർഡിനേറ്റർ അജു എം ജോണി, ഉണ്ണികൃഷ്ണൻ അലൈഡ് , അസിം വീരാവു ,പി ഐ ലാസർ ,ഇ ആർ ഗോപിനാഥ്‌ ,മുഹമ്മദ് ഹാജി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer