Header 1 vadesheri (working)

ഒ. കെ. ആർ. മേനോനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ടൗൺഷിപ്പ് കമ്മിറ്റി മെമ്പറായും, അർബൻ ബാങ്ക് പ്രസിഡണ്ടായും, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ചെയർമാനായും, വ്യാപാര മേഖലാ സാരഥിയായും, ഗുരുവായൂരിലെ പൊതുപ്രവർത്തന രംഗത്തും നിറ വ്യക്തിത്വമായിരുന്ന ഒ. കെ. ആർ. മേനോൻ്റെ പതിനേഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു.

First Paragraph Rugmini Regency (working)

ഗുരുവായൂർ കിഴക്കെ നടയിൽ മജ്ജൂളാൽ പരിസരത്ത് ഒ. കെ. ആർ. മേനോൻ്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പാജ്ഞലി അർപ്പിച്ച് തുടക്കം കുറിച്ച അനുസ്മരണ സദസ്സ് മുൻ ബാർ കൗൺസിൽ ചെയർമാനും, നിലവിലെ അംഗവുമായ അഡ്വ. ടി. എസ്. അജിത് ഉൽഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി ബാലൻ വാറണാട്ട് . ട്രസ്റ്റ് ഖജാൻജിയും മകനുമായ ഒ. കെ. ആർ. മണികണ്ഠൻ, ആർ. രവികുമാർ, കെ. പി. ഉദയൻ, ടി. വി. കൃഷ്ണദാസ്, വി. കെ. ജയരാജ്, വി. കെ. ഷൈമിൽ, കെ. എച്ച്. ഷാഹൂൽഹമീദ്, ഭാസ്ക്കരൻ തമ്പി എന്നിവർ സംസാരിച്ചു
തുടർന്ന് അന്നദാനവും നടന്നു.

Second Paragraph  Amabdi Hadicrafts (working)