ന്യൂനപക്ഷ സ്കോളർഷിപ്പ്: 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എൽ.ഡി.എഫ് :വി.ഡി. സതീശൻ
കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പിെൻറ കാര്യത്തിൽ അഭിപ്രായ സമന്വയത്തിെൻറ രീതി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ട് കൂടുതൽ പ്രതികരിക്കാം. യാതൊരുവിധ സമുദായിക സംഘർഷവും ഉണ്ടാകാത്തവിധത്തിലുള്ള തീരുമാനമുണ്ടാകും. 2011ലെ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്. 2011ൽ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോഴാണ് 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത്. 2015ൽ യു.ഡി.എഫാണ് ഇത് കൊണ്ടുവന്നതെന്നും മുസ്ലിംലീഗാണ് നടപ്പാക്കിയതെന്നും പലരും പറയുന്നത് ശരിയല്ല. സാമുദായിക അകൽച്ചയുണ്ടാക്കാതെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു