Header 1 vadesheri (working)

പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

Above Post Pazhidam (working)

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി ഷിനാസ് (19) എന്നിവരെയാണ് മതിലകം സി.ഐ. ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കൂടി ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.

First Paragraph Rugmini Regency (working)

ഈ മൂന്നു പേരിൽ ഒരു വിദ്യാർഥിയാണ് കൂടെ പഠിച്ചിരുന്ന ഹയർ സെക്കൻഡറി വിദ്യാർഥിനിയുടെ ചിത്രം പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പേരും, സ്കൂളിൻ്റെ പേരും ചേർത്താണ് മറ്റു വിദ്യാർഥികൾക്ക് അയച്ചു കൊടുത്തത്. അടുത്തിടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞത്. തുടർന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ ഡിഗ്രി വിദ്യാർഥിനിയാണ്.

Second Paragraph  Amabdi Hadicrafts (working)

പ്രതികൾ ഉപയോഗിച്ചിരുന്നതും, മറ്റുള്ളവർ ചിത്രം പ്രചരിപ്പിച്ചതെന്ന് സംശയിക്കുന്നതുമായ പത്തോളം ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സൈബർ പരിശോധനക്ക് അയക്കും. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.എസ്.ഐ ലാൽസൺ, എ.എസ്.ഐ ബാബു, സീനിയർ സി.പി.ഒ തോമസ്, ഷാൻ മോൻ, അ നി കുട്ടൻ, സി.പി.ഒമാരായ ആൻ്റണി, ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്