
എൻ.എസ്.എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിവിധ കരയോഗങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

താലൂക്കിലെ മികച്ച കരയോഗത്തിനുള്ള അവാർഡ് പുത്തമ്പല്ലി സൗത്ത് കരയോഗത്തിന് സമ്മാനിച്ചു. എൻ.എസ്.എസ് ഹെഢോഫീസിൽ അനുവദിച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, താലൂക്ക് യൂണിയൻ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ ഉത്ഘാടനം ചെയ്തു.
യൂണിയൻ ഭരണസമിതി അംഗം വി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി എം.കെ.പ്രസാദ്, പ്രതിനിധി സഭാംഗങ്ങളായ അഡ്വ. സി.രാജഗോപാലൻ, പി.വി.സുധാകരൻ, വനിതാ യൂണിയൻ പ്രസിഡൻ്റ് ബിന്ദു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

