
എൻഎസ്എസ് സ്ഥാപക ദിനാചരണം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് 111-ാം സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയ ശേഷം പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

സെക്രട്ടറി എം.കെ. പ്രസാദ്, ഭാരവാഹികളായ വി.ഗോപാലകൃഷ്ണൻ, പി.കെ.രാജേഷ് ബാബു, ബിന്ദു നാരായണൻ, പി.വി സുധാകരൻ, എം.ബി. രാജഗോപാൽ, ബാബു വീട്ടിലായിൽ, ഗോപി മനയത്ത്, കെ. ഉണ്ണികൃഷ്ണൻ, വി. കൃഷ്ണകുമാർ, ജ്യോതി രാജീവ്, വി. ശ്രീദേവി, കെ.രാധാമണി, ദിന മുകേഷ് തുടങ്ങിയവർ സംബന്ധിച്ചു.
മല്ലിശ്ശേരി എൻഎസ്എസ് കരയോഗത്തിൽ വനിതാ യൂണിയൻ പ്രസിഡൻ്റ് ബിന്ദു നാരായണൻ എൻഎസ്എസ് പതാക ഉയർത്തിയ ശേഷം പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. വൈസ് പ്രസിഡണ്ട് പി ശ്രീനിവാസൻ, ഭാരവാഹികളായ ഭാരതി അനിൽ കുമാർ, പ്രസന്ന പരമേശ്വരൻ, ദീപ രാധാകൃഷ്ണൻ, നളിനി മണ്ണാരത്ത്, ലേഖ വിജയൻ, കവിത രാജേഷ്, ജയശ്രീ രമേശ്, രാധ രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

 
			