മല്ലിശ്ശേരി എൻ.എസ്.എസ്  കരയോഗം കുടുംബമേള

ഗുരുവായൂർ : മല്ലിശ്ശേരി എൻ.എസ്.എസ്  കരയോഗം കുടുംബമേള വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സഭാംഗം പി.വി.സുധാകരൻ, യൂണിയൻ ഭാരവാഹികളായ ടി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.കെ.രാജേഷ് ബാബു, ബിന്ദു നാരായണൻ, കരയോഗം ഭാരവാഹികളായ ഭാരതി അനിൽകുമാർ , പി.ശ്രീനിവാസൻ, ശങ്കരൻ നായർ, ഇ.ശ്രീനിവാസൻ, കെ.എം.രാധാകൃഷ്ണൻ , പി.വി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Above Pot