Madhavam header
Above Pot

സു​ന​ന്ദ പു​ഷ്ക​ര്‍ കേസ് , തരൂരിനെതിരെ അര്‍ണബിന്‍റെ സമാന്തര വിചാരണ വേണ്ട :ഡല്‍ഹി ഹൈകോടതി

ന്യൂ​ഡ​ല്‍ഹി: സു​ന​ന്ദ പു​ഷ്ക​ര്‍ കേ​സി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​നെ​തി​രാ​യ വാ​ചാ​ടോ​പം അ​വ​സാ​നി​പ്പി​ക്കാ​ന്‍ റി​പ്പ​ബ്ലി​ക് ടി.​വി ചീ​ഫ് എ​ഡി​റ്റ​ര്‍ അ​ര്‍ണ​ബ് ഗോ​സ്വാ​മി​യോ​ട് ഡ​ല്‍ഹി ഹൈ​കോ​ട​തി.
ഒ​രു ക്രി​മി​ന​ല്‍ കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ മാ​ധ്യ​മ​ങ്ങ​ള്‍ സ​മാ​ന്ത​ര വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സ് മു​ക്ത ഗു​പ്ത ഓ​ര്‍മി​പ്പി​ച്ചു. കോ​ട​തി വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ന് മു​േ​മ്ബ ആ​രെ​യെ​ങ്കി​ലും കു​റ്റ​വാ​ളി​യെ​ന്നു വി​ളി​ക്കു​ക​യോ അ​ത്ത​ര​ത്തി​ല്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​െന്‍റ​യും തെ​ളി​വി​െന്‍റ​യും വി​ശു​ദ്ധി മ​ന​സ്സി​ലാ​ക്ക​പ്പെ​ടു​ക​യും മാ​നി​ക്ക​പ്പെ​ടു​ക​യും വേ​ണം. ത​െന്‍റ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​െന്‍റ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വാ​ര്‍ത്ത​യോ പ​രി​പാ​ടി​യോ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​ല്‍നി​ന്ന് റി​പ്പ​ബ്ലി​ക് ടി.​വി എ​ഡി​റ്റ​ര്‍ അ​ര്‍ണ​ബ് ഗോ​സ്വാ​മി​യെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ശി ത​രൂ​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഡ​ല്‍ഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന സ​മ​യ​ത്തോ​ളം ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ല്‍നി​ന്നും അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ന്നും അ​ര്‍ണ​ബ് ഗോ​സ്വാ​മി​യെ ത​ട​യ​ണ​മെ​ന്നും ത​രൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Astrologer

പൊ​ലീ​സ് സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടും സു​ന​ന്ദ പു​ഷ്ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന​തി​ന് ഒ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് അ​ര്‍ണ​ബ് ഗോ​സ്വാ​മി ത​െന്‍റ ടി.​വി ഷോ​യി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ന്ന് ശ​ശി ത​രൂ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ ബോ​ധി​പ്പി​ച്ചു. മാ​ധ്യ​മ വി​ചാ​ര​ണ​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന പ​ഴ​യ ഉ​ത്ത​ര​വ് അ​ടു​ത്ത വാ​ദം കേ​ള്‍ക്ക​ല്‍ വ​രെ ന​ട​പ്പാ​ക്കാ​ന്‍ റി​പ്പ​ബ്ലി​ക് ടി.​വി എ​ഡി​റ്റ​റോ​ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Vadasheri Footer