സുനന്ദ പുഷ്കര്‍ കേസ് , തരൂരിനെതിരെ അര്‍ണബിന്റെ സമാന്തര വിചാരണ വേണ്ട :ഡല്‍ഹി ഹൈകോടതി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരായ വാചാടോപം അവസാനിപ്പിക്കാന്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈകോടതി.
ഒരു ക്രിമിനല്‍ കേസിലെ വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ജസ്റ്റിസ് മുക്ത ഗുപ്ത ഓര്‍മിപ്പിച്ചു. കോടതി വിചാരണ പൂര്‍ത്തിയാക്കുന്നതിന് മുേമ്ബ ആരെയെങ്കിലും കുറ്റവാളിയെന്നു വിളിക്കുകയോ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുകയോ ചെയ്യാന്‍ പാടില്ല.
അന്വേഷണത്തിെന്റയും തെളിവിെന്റയും വിശുദ്ധി മനസ്സിലാക്കപ്പെടുകയും മാനിക്കപ്പെടുകയും വേണം. തെന്റ ഭാര്യ സുനന്ദ പുഷ്കറിെന്റ മരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തയോ പരിപാടിയോ പ്രക്ഷേപണം ചെയ്യുന്നതില്‍നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈകോടതി ഉത്തരവ്. കേസ് കോടതി പരിഗണനയിലിരിക്കുന്ന സമയത്തോളം തന്നെ അവഹേളിക്കുന്നതില്നിന്നും അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും അര്‍ണബ് ഗോസ്വാമിയെ തടയണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്നതിന് ഒരു സംശയവുമില്ലെന്ന് അര്‍ണബ് ഗോസ്വാമി തെന്റ ടി.വി ഷോയില്‍ അവകാശപ്പെടുകയാണെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ബോധിപ്പിച്ചു. മാധ്യമ വിചാരണയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന പഴയ ഉത്തരവ് അടുത്ത വാദം കേള്‍ക്കല്‍ വരെ നടപ്പാക്കാന്‍ റിപ്പബ്ലിക് ടി.വി എഡിറ്ററോട് ഹൈകോടതി ഉത്തരവിട്ടു.