Above Pot

ജില്ലയിൽ ഹോൺ രഹിത ദിനം ആചരിച്ചു.

തൃശൂർ : ജില്ലാ ഭരണകൂടം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹോൺ ഹിത ദിനാചരണം നടത്തി. ബോധവൽകരണത്തിന്റെ ഭാഗമായി തൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച ലഘുലേഖ വിതരണവും, കേൾവി പരിശോധനാ ക്യാമ്പും അസി. കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉൽഘാടനം ചെയ്തു. 80 ഡെസിബലിൽ കൂടുതലുള്ള ശബ്ദം ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹോൺ രഹിത ദിനം ആചരിച്ചത്. എയർ ഹോണുകളുടെ അമിത ഉപയോഗം ഒരു സാമൂഹ്യപ്രശ്‌നമായി മാറുന്ന പശ്ചാത്തലത്തിൽ ഹോൺ രഹിത ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അസി. കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.

First Paragraph  728-90