Header 1 vadesheri (working)

മുഖത്ത് മണൽ എറിഞ്ഞ് യുവതിയെ അടിച്ചുവീഴ്ത്തി ഒന്നരപവന്റെ കൈ ചെയിൻ കവർന്നു

Above Post Pazhidam (working)

ചാവക്കാട്: മുഖത്ത് മണൽ എറിഞ്ഞ് യുവതിയെ അടിച്ചുവീഴ്ത്തി ഒന്നരപവന്റെ കൈ ചെയിൻ കവർന്നു.എടക്കഴിയൂർ അകലാട് പാണ്ടികശാല പറമ്പിൽ ഇല്യാസ് ഭാര്യഷമീജ34യുടെ കൈ ചെയിനാണ് കവർന്നത്, പരിക്കേറ്റ ഷമീജ ചാവക്കാട്താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ഇവരുടെ ഉടമസ്ഥതയിലുള്ള ഹിബ ടെയിലറിങ്ങ് ഷോപ്പിലാണ്
സംഭവം

First Paragraph Rugmini Regency (working)

ഭർത്താവ് പള്ളിയിൽ പോയ സമയം ഹെൽമറ്റ് ധരിച്ച്
കറുത്ത കണ്ണട ഇട്ട് ബൈക്കിൽ വന്ന യുവാവ് കയ്യിൽ സൂക്ഷിച്ചിരുന്ന മണൽ മുഖത്തേക്ക് എറിയുകയായിരുന്നു പിന്നീട് കഴുത്തിനു പിടിച്ച് മലർത്തി എറിഞ്ഞ് കഴുത്തി ലെ മാല കവരാനാണു്. ആദ്യം ശ്രമിച്ചത്കഴുത്തിൽ മാല ഇല്ലാത്തതിനാൽ കൈ ചെയിൻ പൊട്ടിച്ചു കടന്നു കളയുകയായിരുന്നു

കരിയും പെൻസിൽ പൊടിയും മണലും കലർത്തിയാണ് മുഖത്തേക്ക് എറിഞ്ഞിട്ടുള്ളത്
പോലീസ് അന്വേഷണം നടത്തി വരുന്നു സമീപത്തെ സി സി ടി വി
കേമറകളും പരിശോധിക്കുന്നുണ്ട്

Second Paragraph  Amabdi Hadicrafts (working)