നിയമസഭാ തെരഞ്ഞെടുപ്പ്: സമഗ്ര കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
തൃശൂർ : 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംക്ഷിത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബർ 15 വരെ സ്വീകരിക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അന്തിമ വോട്ടർ പട്ടിക 2021 ജനുവരി 15 ന് പ്രസിദ്ധീകരിക്കും.</p>
<p>ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യം മുൻനിർത്തി 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. നിലവിലെ സമ്മതിദായകർക്ക് വിവരങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങളും വരുത്താം. ഇതിനായി സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ആരംഭിച്ചു. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികയുന്നവർ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവ്വീസ് വോട്ടേഴ്‌സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിങ്ങനെ ജീവതത്തിന്റെ സമസ്ത മേഖലയും ഉൾപ്പെട്ട അർഹരായ ഒരാൾ പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.</p>
<p>ഓരോ വ്യക്തിയും അവരുടേയും കുടുംബാംഗങ്ങളുടേയും പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.nvsp.in അല്ലെങ്കിൽ താലൂക്ക് ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസ് എന്നിവ സന്ദർശിക്കുകയോ, വോട്ടർ ഹെൽപ്‌ലൈൻ ടോൾഫ്രീ നമ്പറായ 1950-ൽ വിളിക്കുകയോ ചെയ്യേണ്ടതാണ്.</p>