Header 1 vadesheri (working)

നിയമ സഭക്കകത്തെ നശീകരണം, സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്

Above Post Pazhidam (working)

ദില്ലി: നിയമ സഭക്കകത്തെ നശീകരണക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകും. സർക്കാർ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയമ സഭക്കകത്തെ നശീകരണക്കേസ്

First Paragraph Rugmini Regency (working)

ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതത്. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിറകെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്.