Header 1 vadesheri (working)

നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, അടച്ച തുകയും നഷ്ടവും നൽകണം

Above Post Pazhidam (working)

തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.

First Paragraph Rugmini Regency (working)

വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക അധികമെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ നിർമ്മാണതാരിഫിൽ തന്നെയാണ് ബില്ലുകൾ വരുന്നതെന്ന് വ്യക്തമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലാത്തതാകുന്നു.

തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.അപേക്ഷകൾ പരിഗണിക്കുക മാത്രമല്ല അതിനനുസരിച്ച് വൈദ്യുതിബോർഡ് പ്രവർത്തിക്കേണ്ടതുകൂടിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താരിഫ് മാറ്റി നൽകാതിരുന്നത് വൈദ്യുതിബോർഡിൻ്റെ ഭാഗത്തുനിന്നുള്ള സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, ഹർജിക്കാരനിൽനിന്ന് കൂടുതലായി ഈടാക്കിയ ബിൽ തുകകൾ തിരിച്ചുനൽകുകയോ വരുംബില്ലുകളിലേക്ക് വരവ് വെക്കുകയോ ചെയ്യണമെന്നും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.