Header 1 = sarovaram
Above Pot

നിലവാരം ഇല്ലാത്ത പുത്തരി പായസമാണ് ഗുരുവായൂരപ്പന് നിവേദിച്ചത് എന്ന് ആക്ഷേപം .

ഗുരുവായൂര്‍ : തൃപ്പുത്തരി ദിനത്തിൽ ഗുരുവായൂരപ്പന് നിവേദിച്ചത് നിലവാരം ഇല്ലാത്ത പുത്തരി പായസം എന്ന് ആക്ഷേപം . ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണത്രെ ഇത്രയും മോശം പുത്തരി പായസം ഭഗവാന് നിവേദിച്ചത് എന്നാണ് ഭക്തരുടെ ആരോപണം. 2,20,000/-രൂപയുടെ പുത്തരി പായസം ആണ് ഭക്തര്‍ ശീട്ടാക്കിയിരുന്നത്. പുത്തരി കൊണ്ട് ഉണ്ടാക്കുന്ന പായസം സാധാരണ ഗതിയിൽ ഇളം ബ്രൗൺ നിറത്തിൽ ആണ് കിട്ടിയിരുന്നത് . ഇത്തവണ അത് .അഞ്ജനം ചേർത്ത പോലെ കറുത്തു പോയി മോശം ശർക്കര ഉപയോഗിച്ചത് കൊണ്ടാണ് പുത്തരി പായസം കറുത്തു പോയതെന്നാണ് ലഭിക്കുന്ന വിവരം .

Astrologer

വില കുറവിൽ നിലവാരം കുറഞ്ഞ കറുത്ത നിറത്തിലുള്ള ശർക്കര പൊടിയാണത്രെ ദേവസ്വം വാങ്ങുന്നത് . അങ്ങാടിൽ ശർക്കരക്ക് 50 രൂപ മൊത്ത വില ഉള്ളപ്പോൾ 36 രൂപക്കാണത്രെ ദേവസ്വം ശർക്കര നേരിട്ട് വാങ്ങിക്കുന്നത് . മുൻപ് പത്തു കാർ എന്ന പേരിൽ അറിയപ്പെടുന്ന അവകാശികളായ വാരിയർമാർ ആണ് ശർക്കര ക്ഷേത്രത്തിലേക്ക് നൽകിയിരുന്നത്. വാരിയർമാർ നൽകുന്ന ശർക്കരക്ക് ഗുണ നിലവാരമില്ല എന്ന് പറഞ്ഞു മുൻ ചെയർ മാൻ കെ ബി മോഹൻ ദാസിന്റെ കാലത്താണ് ദേവസ്വം നേരിട്ട് ശർക്കര വാങ്ങാൻ തുടങ്ങിയത് , ആദ്യം ഒന്ന് രണ്ടു തവണ നല്ല ശർക്കര എത്തിച്ച കരാറുകാർ പിന്നീട് വ്യാജ വാറ്റുകാർ ഉപയോഗിക്കുന്ന തരത്തിലുള്ള മോശം ശർക്കര എത്തിക്കാൻ തുടങ്ങി .

ഉദ്യോഗസ്ഥന്മാരെ വേണ്ട വിധം കാണുന്നത് കൊണ്ട് ഗുണ നിലവാരമില്ലാത്ത ശർക്കര ഉപയോഗിക്കാൻ ദേഹണ്ഡപുരയിൽ ഉള്ളവർ നിര്ബന്ധിതരായതത്രെ .വാരിയർമാർ നൽകുന്ന ശർക്കര മോശമാണെങ്കിൽ മടക്കി അയക്കാൻ കഴിയുമായിരുന്നു .ദേവസ്വം ലോഡ് കണക്കിന് എടുക്കുന്ന ശർക്കര ഉപയോഗിക്കാതെ മടക്കാൻ കഴിയാത്ത അവസ്ഥയുമായി . ..

അതെസമയം നിവേദ്യം മോശമാകാൻ ശർക്കരയുടെ ഗുണ നിലവാരം മാത്രമല്ല നിവേദ്യം തയ്യാറാക്കുന്ന കീഴ് ശാന്തിമാരുടെ താൽപര്യ കുറവും കാരണമായി എന്നാണ് ഒരു വിഭാഗം ദേവസ്വം ജീവനക്കാർ പറയുന്നത് .വേണ്ടത്ര തേങ്ങാപാൽ ഉപയോഗിച്ചില്ല എന്ന ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത് തേങ്ങാ മുഴുവൻ ചിരകാതെയും പാൽ ശരിക്ക് പിഴിഞ്ഞെടുക്കാതെയും കടമ നിർവഹിച്ചു എന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത് .

1500 കോടിയുടെ സ്ഥിര നിക്ഷേപം ഉള്ള, സ്‌മ്പന്നതയുടെ മടിതട്ടില്‍ കഴിയുന്ന ഗുരുവായൂപ്പന് നിലവാരം കുറഞ്ഞ പായസം നിവേദിച്ചത് ഒന്നും ശ്രദ്ധിക്കാൻ വൈരുദ്ധ്യാൽമിക ബൗദ്ധിക വാദത്തിൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് വന്ന ഭരണ സമിതിക്ക് താത്പര്യമുണ്ടാകില്ല എന്നും, നിവേദ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ ഗുണ നിലവാരം ഉള്ളതാണോ എന്ന് നോക്കാൻ സ്ഥാനം ഉറപ്പിക്കാൻ ഓടി നടക്കുന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥനും സമയം കിട്ടിയിട്ടുണ്ടാകില്ല എന്നുമാണ് ഭക്തരുടെ പ്രതികരണം .ഇതേ ഗുണ നിലവാരമില്ലാത്ത ശർക്കര ഉപയോഗിച്ചാകുമോ ഓണത്തിനു പഴം പായസം തയ്യാറാക്കുന്നത് എന്ന ആശങ്കയിലാണ് ഭക്തർ

Vadasheri Footer