Post Header (woking) vadesheri

നിക്ഷേപം നൽകാതെ കബളിപ്പിച്ചു 1.10ലക്ഷവും പലിശയും നൽകാൻ വിധി

Above Post Pazhidam (working)

തൃശൂർ :നിക്ഷേപ സംഖ്യ കാലാവധി കഴിഞ്ഞ് തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി വസന്തലക്ഷ്മി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലുള്ള ബ്ലൂ ഹെഡ്ജ് ഫിനാൻസ് ഏൻ്റ് ഗോൾഡ് ലോൺ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. 1,00,000 രൂപയാണ് വസന്തലക്ഷ്മി എതിർകക്ഷി സ്ഥാപനത്തിൽ നിക്ഷേപിച്ചത്

Arya bhavan inner

. കാലാവധി കഴിഞ്ഞ് നിക്ഷേപ സംഖ്യ തിരിച്ചാവശ്യപ്പെട്ടുവെങ്കിലും ലഭിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ തിരികെ നൽകാതിരിക്കുന്നത് അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി.

Second Paragraph  Sarovaram(working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി നിക്ഷേപ സംഖ്യ 1,00,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Third paragraph Saravan bhavan