ആസാമിലെ പുതിയ പൗരത്വ പട്ടിക റദ്ദ് ചെയ്യണം : എം എസ് എസ്

">

ചാവക്കാട് : ആസാമിലെ പുതിയ പൗരത്വ പട്ടികയിൽ വ്യാപകമായ അപാകതകളും, ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിൽ പട്ടിക റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്എം എസ് എസ് ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.രാജ്യത്ത് ജനിച്ചു വളർന്ന നിരവധി പേരുടെ പൗരത്വം നിഷേധിക്കുന്നത് അതിക്രൂരവും, മനുഷ്യത്വരഹിതവുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ചാവക്കാട് എം.എസ്.എസ് ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന ജന.. സെക്രട്ടറി ടി.കെ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസി.ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ യു.എം.അബ്ദുള്ളക്കുട്ടി മാസ്റ്റർ, പി.എം.മുഹമ്മദ് ഹാജി, എം.പി.ബഷീർ, സാലിഹ് സജീർ, നൗഷദ് തെക്കുംപുറം. എം.എ.അസീസ്, എം.കെ. സിദ്ധീഖ് ഏ.കെ.അബ്ദുറഹിമാൻ, ഹാരീസ് കെ മുഹമ്മദ്, ഏ.വി.മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി ടി.എസ്.നിസാമുദ്ദീൻ പ്രസിഡണ്ട്പി.എം.മുഹമ്മദ് ഹാജി, യു.എം.അബ്ദുള്ളക്കുട്ടി ,പി.എ.സീതി ,വൈ. പ്രസിഡണ്ടുമാർ ഏ.കെ.അബ്ദുൽ റഹ്മാൻ സെക്രട്ടറി. പി. എ. നസീർ, കെ.എ.അംജദ്, സാലി സജീർ ജോ. സെക്രട്ടറിമാർ ഷൈക്ക് ദാവൂദ് ട്രഷറർ എന്നിവരെയും 25 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു സംസ്ഥാന സെക്രട്ടറി കെ.വി.മുഹമ്മദ് കുട്ടി റിട്ടേണിംഗ് ഓഫീസറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors