Post Header (woking) vadesheri

മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ക്ക് ദാരുണാന്ത്യം

Above Post Pazhidam (working)

മുംബൈ : മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ന്യൂ ബോംബയിലുള്ള മലയാളി കുടുംബങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ പാലത്തിന് താഴേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്

Ambiswami restaurant

പൂനെ – ബാംഗലൂരു ദേശീയപാതയില്‍ ന്യൂ ബോംബെയിൽ സത്താരായ്ക്കും കരാടിനും ഇടക്ക് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ സത്താറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Second Paragraph  Rugmini (working)