Madhavam header
Above Pot

കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍

പാലക്കാട്: കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ നെന്മാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍. കുടുംബശ്രീ ചെയര്‍പേഴ്‌സണായ പേഴുംപാറ സൂര്യജിത്ത് നിലയത്തില്‍ റീന സുബ്രഹ്മണ്യനെയാണ്(38) നെന്മാറ ഇന്‍സ്‌പെക്ടര്‍ എ.ദീപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. സംഭവത്തില്‍ സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി. അനില്‍കുമാര്‍, ഇദ്ദേഹത്തിന്റെ ഫാം നോക്കിയിരുന്ന കുമാര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നാലുപേര്‍ക്ക് ചേര്‍ന്ന് ജോയിന്റ് ലെയബിലിറ്റി(ജെ.എല്‍.ജി) ഗ്രൂപ്പുകള്‍ രൂപീകരിച്ച്‌ നെന്മാറ കനറാ ബാങ്ക് ശാഖയില്‍നിന്ന് വായ്പ എടുത്തു നല്‍കിയതില്‍ വായ്പ തുക പൂര്‍ണമായി നല്‍കാതെ വഞ്ചിച്ചുവെന്ന് കാണിച്ച്‌ വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകളാണ് ജില്ലാ പോലീസ് മേധാവിക്ക പരാതി നല്‍കിയത്. വാഴകൃഷി നടത്തുന്നതിനായി കുടുംബശ്രീ ശുപാര്‍ശ പ്രകാരം ബാങ്കില്‍ നിന്ന് 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപ വായ്പയായി നല്‍കിയിരുന്നു.

Astrologer

നാലാള്‍ ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ചു ലക്ഷം രൂപയും വായ്പ അനുവദിച്ചു. അനുവദിച്ച വായ്പ തുകയില്‍ മുഴുവന്‍ തുകയും നല്‍കാതെ ഓരോ യൂണിറ്റിനും ഓരോ ലക്ഷം രൂപ നല്‍കുകയും, ബാക്കി മൂന്നു ലക്ഷം രൂപ വീതം ഇവര്‍ തട്ടിയെടുത്തതായുമാണ് പരാതി.

പണം തട്ടിയെടുത്തതായി കാണിച്ച്‌ സി.പി.എം ഏരിയാ കമ്മിറ്റിയ്ക്കും കുടുംബശ്രീ യൂണിറ്റുകള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആദ്യ അന്വേഷണം നടത്തിയതും വെട്ടിപ്പ് കണ്ടെത്തിയതും സിപിഎമ്മാണ്. അതിനുതുടര്ച്ചഅയായി പാര്ട്ടി തലത്തില്‍ ഒത്തുതീര്പ്പി നും ശ്രമം നടന്നു. പക്ഷേ, വെട്ടിച്ച പണം നല്കാതതായതോടെ കുടുബശ്രീ അംഗങ്ങള്‍ നല്കിതയ പരാതിയിലാണ് നെന്മാറ പോലീസ് കേസെടുത്തത്. മൂന്നംഗ പാര്‍ട്ടി കമ്മിഷന്റെ അന്വേഷണത്തിനൊടുവില്‍ റീന സുബ്രഹ്മണ്യനെയും വി. അനില്‍കുമാറിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.

കുടുംബശ്രീ അംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 കേസുകളാണ് നെന്മാറ പോലീസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പ് കുടുംബശ്രീ വായ്പ നല്‍കുന്നതിനായി സമര്‍പ്പിച്ച രേഖകള്‍ വീണ്ടും ഉപയോഗിച്ച്‌ ക്രമക്കേട് കാണിച്ചാണ് വായ്പ എടുത്തിരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ജെ.എല്‍.ജി. യൂണിറ്റുകളുടെ മിനുട്ട്‌സ് ബുക്ക്, സീല്‍ തുടങ്ങിയവ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കൈവശപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം റീന സുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. എസ്.ഐ.മഹേഷ് കുമാര്‍, ടി.പി.നാരായണന്‍, എന്‍.സി.ഗോപകുമാര്‍, എം.വി.ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Vadasheri Footer