Post Header (woking) vadesheri

മഹാ നടൻ നെടുമുടി വേണു വിടവാങ്ങി

Above Post Pazhidam (working)

തിരുവനന്തപുരം: മഹാ നടൻ നെടുമുടി വേണു വിടവാങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത് .മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​.ആലപ്പുഴയിലെ നെടുമുടിയിൽ അദ്ധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ്​ നെടുമുടി ജനിച്ചത്​.

Ambiswami restaurant

Second Paragraph  Rugmini (working)

നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു. മൃദംഗം വായനക്കാരൻ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയിൽ എത്തിയത്.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

Third paragraph

പൂരം എന്ന സിനിമ സംവിധാനം ചെയ്​തിട്ടുണ്ട്​. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചു. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ മാർഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. ടി.ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവർ മക്കളാണ്