Post Header (woking) vadesheri

നായശല്യം, നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം: കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട്: മണത്തല മേഖലയിൽ നായശല്യം ഇല്ലാതാക്കാൻ ചാവക്കാട്‌ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണത്തല മേഖല കോൺഗ്രസ് പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെ കൊല്ലുന്നതതും,ആളുകളെ ആക്രമിക്കുന്നതും പതിവായതിനാൽ ജനങ്ങൾ ഭീതിയിലാണ് ജീവിക്കുന്നത് . സമ്മേളനം സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ചുമതലയേറ്റ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്തിന് സ്വീകരണം നൽകി ..യൂത്ത് കോൺഗ്രസ് ചാവക്കാട്‌ മണ്ഡലം പ്രസിഡന്റായി മത്സരിക്കുന്ന ഷിഹാബിനെ വിജയിപ്പിക്കാൻ സമ്മേളനം ഐക്യകണ്ഡേന തീരുമാനിച്ചു..ടി.എച്ച്.റഹീം,എം.എസ്.ശിവദാസ്,സുബൈദ പാലക്കൽ,നിഖിൽ ജി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സി.പി.കൃഷ്ണൻ ,പി.ടി.ഷൗക്കത്തലി,അനിത ശിവൻ,ഷൈല നാസർ,കർണൻ താമരശ്ശേരി,അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)